തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളില്‍ മുഖ്യമന്ത്രി സ്വീകരിക്കുന്നത് അപകടകരമായ സമീപനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
പയ്യന്നൂര്‍ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് നിസ്സാരവത്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. നാട്ടില്‍ കൊലപാതകങ്ങളുണ്ടാവുമ്പോള്‍ നിഷ്‌ക്രിയമായിരിക്കുകയാണ് പോലീസ്. പാര്‍ട്ടിയുടെ കൊടി നോക്കിയാണ് പോലീസ് നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിരന്തരമായി അക്രമങ്ങള്‍ അഴിച്ചുവിട്ടു കൊണ്ട് ബിജെപിയെ വളര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നത്. സിപിഎം നടത്തുന്ന അക്രമങ്ങള്‍ ദേശീയതലത്തിലും സംസ്ഥാനതലത്തിലും ചര്‍ച്ചയാക്കിയാണ് ബിജെപി ഇപ്പോള്‍ മുന്നോട്ട് പോകുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
Share this Article
Related Topics