തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ. ചൊവ്വാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ മകള്‍ തേസ്വിനി ബാല (2) മരിച്ചു. ഭാര്യ ലക്ഷ്മിക്കും കാര്‍ ഡ്രൈവര്‍ അര്‍ജുനും പരിക്കേറ്റു. ബാലഭാസ്‌കറിന്റെ നില ഗുരുതരമായി തുടരുന്നുവെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.
അപകടത്തില്‍ ബാലഭാസ്‌കറിന്റെ എല്ലുകള്‍ പൊട്ടി. രക്തസമ്മര്‍ദം കുറഞ്ഞു നില്‍ക്കുന്നത് ശസ്ത്രക്രിയ നടത്താന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ശസ്ത്രക്രിയക്ക് ശേഷമേ ആരോഗ്യസ്ഥിതിയേക്കുറിച്ച് കൃത്യമായി പറയാനാകൂ എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഭാര്യ ലക്ഷ്മിയുടെ സ്ഥിതി മെച്ചപ്പെട്ടു വരുന്നു.
തൃശ്ശൂരില്‍നിന്ന് ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങിവരുന്നതിനിടെ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് പുലര്‍ച്ചെ 4.30നാണ് അപകടമുണ്ടായത്. മരത്തിലിടിച്ച കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് കരുതുന്നത്. ബാലഭാസ്‌ക്കറും മകളും മുന്‍ഭാഗത്തെ സീറ്റിലാണിരുന്നിരുന്നത്.
Share this Article
Related Topics