തിരുവനന്തപുരം: കലാലയ രാഷ്ട്രീയം നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നിയമനടപടിക്കൊരുങ്ങുന്നു. നിയമവശങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന് നിര്‍ദ്ദേശം നല്കി.
കലാലയ രാഷ്ട്രീയം നിരോധിച്ചു കൊണ്ടുള്ള ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കാനോ അല്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാനോ ആണ് സര്‍ക്കാര്‍ നീക്കം. കലാലയ രാഷ്ട്രീയത്തിന് നിരോധനമേര്‍പ്പെടുത്തുന്നത് ജനാധിപത്യ വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.
കാമ്പസില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി ഇന്നും ആവര്‍ത്തിച്ചിരുന്നു. മാതാപിതാക്കള്‍ കുട്ടികളെ കോളേജില്‍ വിടുന്നത് പഠിക്കാനാണ്, പഠനത്തിനും രാഷ്ട്രീയ പ്രവര്‍ത്തനത്തിനും അതിന്റേതായ സ്ഥലമുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പൊന്നാന്നി എം.ഇ.എസ് കോളേജിലെ വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയായിരുന്നും കലാലയ രാഷ്ട്രീയ നിരോധനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.