കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ ഭക്ഷ്യവിഷബാധ, 50 കുട്ടികള്‍ ആശുപത്രിയില്‍


കോഴിക്കോട്: ഗുരുവായൂരപ്പന്‍ കോളജില്‍ ഭക്ഷ്യവിഷബാധയേറ്റ് 50 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കോളജ് ഹോസ്റ്റലില്‍ വിളമ്പിയ വെജിറ്റബിള്‍ ബിരിയാണിയില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് വിവരം.

ഇന്ന് രാവിലെയാണ് വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. പരീക്ഷാ സമയമായിരുന്നതിനാല്‍ ഇത് പല വിദ്യാര്‍ഥികളെയും വിഷമവൃത്തത്തിലാക്കി. ഭക്ഷ്യ വിഷബാധ പുറത്തറിയാതിരിക്കാന്‍ കോളജ് മാനേജ്‌മെന്റ് ഡോക്ടറെ വിളിച്ചുവരുത്തി തങ്ങളെ ചികിത്സിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നു.

മരുന്നുപോലും തങ്ങള്‍ക്ക് കൃത്യസമയത്ത് ലഭിച്ചില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. വൈകുന്നേരത്തോടെ അവശതയിലായ വിദ്യാര്‍ഥികളെ കോഴിക്കോട് മിംസ് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.

ഏകദേശം അമ്പതോളം കുട്ടികള്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടെന്നാണ് വിവരം. കൂടുതല്‍ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും സൂചനയുണ്ട്. ഭക്ഷ്യവിഷബാധ പുറത്തറിയാതിരിക്കാന്‍ മാനേജ്‌മെന്റ് നടത്തിയ ശ്രമങ്ങളാണ് പ്രശ്‌നം ഗുരുതരമാകാന്‍ കാരണമെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram