തിരുവനന്തപുരം: ആഭ്യന്തരവകുപ്പില്‍ പോലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാരുടെ 400 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനം. ആത്മഹത്യ ചെയ്ത നെഹ്രു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും നല്‍കും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് ഈ തീരുമാനങ്ങള്‍.
2017-18 സാമ്പത്തിക വര്‍ഷം മുതല്‍ പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നല്‍കുന്നതിനുള്ള വകുപ്പുതല വര്‍ക്കിങ് ഗ്രൂപ്പിന്റെ അധികാരപരിധി നിലവിലുളള 5 കോടി രൂപയില്‍ നിന്നും 10 കോടി രൂപയായി ഉയര്‍ത്തി. 10 കോടി രൂപാവരെ ചെലവ് വരുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുന്നതിന് വകുപ്പുതല കര്‍മ സമിതികളേയും 10 കോടിക്കുമുകളില്‍ ചെലവുവരുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാന്‍ പ്രത്യേക കര്‍മസമിതിയേയും ചുമതലപ്പെടുത്തി.
കേരള പിറവിക്കുശേഷം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ മന്ത്രിസഭയുടെ 60-ാം വാര്‍ഷികം ആഘോഷിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വ്യവസായ വകുപ്പു മന്ത്രി എ.സി. മൊയ്തീന്‍ കണ്‍വീനറായി ഉപസമിതി രൂപീകരിച്ചു. മന്ത്രിമാരായ എ.കെ. ബാലന്‍, പ്രൊഫ. സി. രവീന്ദ്രനാഥ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, അഡ്വ. മാത്യു ടി. തോമസ്, ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ സമിതി അംഗങ്ങളാണ്.
അട്ടക്കുളങ്ങര ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ കൈവശമുള്ള ഭൂമിയില്‍ ട്രിഡ മുഖേന ബസ്‌ബേ, ഷോപ്പിംഗ് കോംപ്ലക്‌സ് എന്നിവ നിര്‍മ്മിക്കുന്നതിനു കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച ഉത്തരവ് റദ്ദാക്കി. തൃശ്ശൂര്‍ മഹാരാജാസ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒരു ഡമോണ്‍സ്‌ട്രേറ്റര്‍ തസ്തികയും. അമ്പലപ്പുഴ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഗണിതശാസ്ത്ര വിഭാഗത്തില്‍ ഒരു അധ്യാപക തസ്തികയും സൃഷ് ടിക്കാന്‍ തീരുമാനിച്ചു. പത്തനംതിട്ട ഇലന്തൂര്‍ ഗവണ്മെ്ന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ സുവോളജി വിഭാഗത്തില്‍ രണ്ട് അധ്യാപക തസ്തികകളും സൃഷ് ടിക്കും