തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെയും രാജ്യവ്യാപകമായി സമരക്കാരെ വേട്ടയാടുന്നതിലും പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ച് പോലീസ് തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി.
ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പോലീസിന് നേരേ കല്ലേറുമുണ്ടായി. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്.
ഡിവൈഎഫ്‌ഐ മാര്‍ച്ചിന് പിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകരും രാജ്ഭവനിലേക്ക് പ്രകടനമായെത്തി. ഇവര്‍ക്ക് നേരേയും പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
Content Highlights: caa protests continues in kerala, clash in dyfi rajbhavan march