കോഴിക്കോട്: ജനകീയ ഹര്‍ത്താല്‍ എന്ന പേരില്‍ നടത്തിയ ഹര്‍ത്താലില്‍ സര്‍വ്വീസ് നടത്തിയതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായ ബസ് അജ്ഞാത സംഘം തകര്‍ത്തു.
ഹര്‍ത്താലിനിടെ പിപി ഗ്രൂപ്പിന്റെ മൂന്ന് ബസുകള്‍ നാദാപുരം തൊട്ടില്‍പ്പാലം മേഖലകളില്‍ സര്‍വ്വീസ് നടത്തിയിരുന്നു. ഇതിലൊരു ബസ് ഓര്‍ക്കാട്ടേരിയില്‍ സമരാനുകൂലികള്‍ തടഞ്ഞു. അവരുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കല്ലാച്ചിയില്‍ വച്ചാണ് ബസ്സിന് നേരെ ആക്രമണമുണ്ടായത്. ബസിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ടയറുകള്‍ കുത്തിക്കീറുകയും ചെയ്തു.
കഴിഞ്ഞ ദിവസം ബസ്സിലെ ജീവനക്കാരെ ഒരു സംഘം ആക്രമിച്ചിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ ബസ് തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു.സംഭവത്തില്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Content Highlight: Bus attacked in kozhikode
Share this Article
Related Topics