കണ്ണൂര്‍: കണ്ണൂര്‍ പിണറായിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ബി.ജെ.പി പ്രവര്‍ത്തകനായ രമിത്താണ് കൊല്ലപ്പെട്ടത്. പിണറായി ടൗണിനടുത്തുള്ള പെട്രോള്‍ പമ്പിനടുത്തുവച്ചാണ് പട്ടാപ്പകല്‍ രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. കഴുത്തിലാണ് രമിത്തിന് ആഴത്തില്‍ വെട്ടേറ്റത്. ആസ്പത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു.
രമിത്തിന്റെ പിതാവിനേയും ഇതേ പോലെ മുമ്പ് കൊലപ്പെടുത്തിയിരുന്നു. രമിത്തിന്റെ പിതാവ് ഉത്തമനെ 2002 ല്‍ സി.പി.എം പ്രവര്‍ത്തകര്‍ ബസ് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു.
സി.പി.എം പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം മോഹനന്റെ കൊലപാതകത്തിനുള്ള തിരിച്ചടിയാണ് രമിത്തിന്റെ കൊലയെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തില്‍ ഉള്‍പ്പെടുന്ന സ്ഥലത്താണ് 48 മണിക്കൂറിനുള്ളില്‍ രണ്ട് രാഷ് ട്രീയ കൊലപാതകങ്ങളും അരങ്ങേറിയത്.
Share this Article
Related Topics