തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ല, ജയിപ്പിക്കാന്‍ സാധിക്കും- ശ്രീധരന്‍പിള്ള


തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊന്നും താത്പര്യമില്ല, എന്നാല്‍ തനിക്ക് ജയിപ്പിക്കാന്‍ സാധിക്കും- ശ്രീധരന്‍പിള്ള പറഞ്ഞു.

തൃശ്ശൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊന്നും താത്പര്യമില്ല, എന്നാല്‍ തനിക്ക് ജയിപ്പിക്കാന്‍ സാധിക്കും- ശ്രീധരന്‍പിള്ള പറഞ്ഞു. ബി.ജെപിക്ക് അനുകൂലമായസാഹചര്യമാണ് കേരളത്തിലുള്ളതെന്നും തനിക്ക് അധികാര രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.

തൃശ്ശൂരില്‍ ബി.ജെ.പി. സംസ്ഥാന നേതൃയോഗത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോളാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ മനസുതുറന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ള സംസ്ഥാന ഭാരവാഹികള്‍ മത്സരിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍നിന്ന് മത്സരിച്ച ശ്രീധരന്‍പിള്ളയെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നിര്‍ത്തിയേക്കുമെന്നും സൂചനകളുണ്ടായി. എന്നാല്‍ ഇതെല്ലാം പൂര്‍ണമായും തള്ളിക്കളയുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലോക്‌സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ചും പ്രചാരണപ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ചര്‍ച്ച ചെയ്യാനാണ് ബി.ജെ.പി. സംസ്ഥാന നേതൃയോഗം തൃശ്ശൂരില്‍ ചേരുന്നത്.

Content Highlights: bjp state president ps sreedharan pillai says that he is not interested to contest in election

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram