യോഗം ചേരാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല; സര്‍വകക്ഷി യോഗത്തില്‍നിന്ന് ബിജെപി ഇറങ്ങിപ്പോയി


1 min read
Read later
Print
Share

കേരള ഗവര്‍ണര്‍ക്കെതിരെയും കര്‍ണാടക മുഖ്യമന്ത്രിക്കെതിരെയും കേരളത്തില്‍ നടന്ന അക്രമങ്ങള്‍ക്കെതിരെ യോഗത്തില്‍ പ്രമേയം പാസാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

തിരുവനന്തപുരം: പൗരത്വ നിയമത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍നിന്ന് ബിജെപി നേതാക്കള്‍ ഇറങ്ങിപ്പോയി. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗം ജനാധിപത്യ വിരുദ്ധമാണെന്നും പാര്‍ലമെന്റ് അംഗീകരിച്ച ഭരണഘടന ഭേദഗതിക്കെതിരേ സംസ്ഥാന സര്‍ക്കാരിന് യോഗം ചേരാന്‍ അധികാരമില്ലെന്നും പറഞ്ഞാണ് ബിജെപി നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചത്.

ഞായറാഴ്ച രാവിലെ യോഗത്തിനെത്തിയ ബിജെപി പ്രതിനിധികള്‍ യോഗം ചേരുന്നതിലെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കേരള ഗവര്‍ണര്‍ക്കെതിരെയും കര്‍ണാടക മുഖ്യമന്ത്രിക്കെതിരെയും കേരളത്തില്‍ നടന്ന അക്രമങ്ങള്‍ക്കെതിരെ യോഗത്തില്‍ പ്രമേയം പാസാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഇതൊന്നും മുഖ്യമന്ത്രി അംഗീകരിച്ചില്ലെന്നും അതിനാലാണ് യോഗം ബഹിഷ്‌കരിച്ചതെന്നും ബിജെപി നേതാക്കളായ എംഎസ് കുമാറും ജെ.പദ്മകുമാറും മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യസഭയും ലോകസഭയും പാസാക്കിയ നിയമ ഭേദഗതിക്കെതിരേ യോഗം ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. ഇത്തരത്തില്‍ യോഗം ചേര്‍ന്ന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടിയെ പോലെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കരുത്. പൊതുഖജനാവില്‍നിന്ന് പണമെടുത്ത് സമരം ചെയ്യാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും എം.എസ്.കുമാര്‍ വിശദീകരിച്ചു.

അതിനിടെ, യോഗത്തില്‍ പങ്കെടുക്കാനെത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ ഗോ ബാക്ക് വിളികളുയര്‍ന്നു. ബിജെപി നേതാക്കള്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റതോടെയാണ് യോഗത്തിനെത്തിയ ചില സംഘടനകളുടെ പ്രതിനിധികള്‍ ഗോ ബാക്ക് വിളിച്ചത്. ഇതിനെ ബിജെപി നേതാക്കള്‍ എതിര്‍ത്തതോടെ അല്പസമയം വാക്കേറ്റവുമുണ്ടായി.

പൗരത്വ നിയമ ഭേദഗതി, പൗരത്വ രജിസ്റ്റര്‍ തുടങ്ങിയ വിഷയത്തിലാണ് മുഖ്യമന്ത്രി ഞായറാഴ്ച സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. ഭരണഘടനാ സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാരിനെതിരെ കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതടക്കം യോഗത്തില്‍ ചര്‍ച്ചയാകും.

Content Highlights: bjp boycotted all party meeting in caa issue

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

പാലാരിവട്ടം അഴിമതി തുറന്ന് പറഞ്ഞതാണ് യുഡിഎഫില്‍ നിന്ന് പുറത്താക്കാന്‍ കാരണം-ഗണേഷ് കുമാര്‍

Jun 13, 2019


mathrubhumi

1 min

രമ്യാ ഹരികുമാറിന് കേസരി മാധ്യമ പുരസ്‌കാരം

Jul 5, 2018


mathrubhumi

1 min

ഭീതിയൊഴിഞ്ഞു; നിപ്പ വൈറസ് വ്യാപനം അവസാനിച്ചു- ആരോഗ്യമന്ത്രി

Jun 10, 2018