ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അമിത് ഷായെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സ്വീകരിച്ചു. പാര്‍ട്ടിയുടെ അടിത്തറ വിപുലമാക്കുക, എന്‍ഡിഎ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അമിത് ഷാ കേരളത്തിലെത്തിയത്.
സംഘപരിവാറിനു പുറത്തുള്ള പ്രമുഖരെ പാര്‍ട്ടിയുമായി അടുപ്പിക്കുന്നതിന്റെ ഭാഗമായി ചിലരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. സാംസ്‌കാരിക നായകര്‍, മതസമുദായ നേതാക്കള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവരെ പ്രത്യേക ക്ഷണിച്ച് കൂടിക്കാഴ്ച നടത്തും. ബൂത്തുതല പ്രവര്‍ത്തകരുമായി ആശയ വിനിമയം, ദളിതര്‍ക്കൊാപ്പം ഭക്ഷണം, ആര്‍എസ്എസ് സംസ്ഥാന നേതൃത്വവുമായുള്ള കൂടിക്കാഴ്ച എന്നിവയാണ് അമിത് ഷായുടെ സംസ്ഥാനത്തെ മറ്റ് പരിപാടികള്‍.
മാത്രമല്ല എന്‍ഡിഎ വിപുലീകരണത്തിനുള്ള സാധ്യതകളും ആരായും. എന്‍ഡിഎ കക്ഷികളുമായി കൂടിക്കാഴ്ച ഉണ്ടായേക്കുമെന്നാണ് സൂചന. ബോര്‍ഡ്., കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ സംബന്ധിച്ച് ബിഡിജെഎസ് ഉള്‍പ്പെടെയുള്ളവരില്‍ അതൃപ്തി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിക്കാഴ്ചയിക്ക് വലിയ പ്രാധാന്യമുണ്ട്.
Share this Article
Related Topics