കമല്‍ രാജ്യം വിടുന്നതാണ് നല്ലതെന്ന് ബി.ജെ.പി.


കോഴിക്കോട്: ദേശീയ മാനകങ്ങളെ അംഗീകരിക്കാനാവില്ലെങ്കില്‍ സംവിധായകന്‍ കമല്‍ രാജ്യം വിട്ടു പോകുന്നതാണ് നല്ലതെന്ന്‌ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.ഡി.പി.ഐയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആളാണു കമല്‍. മോദിയെ നരഭോജിയെന്നു വിളിച്ചതു മാത്രമാണു കമലില്‍ പിണറായി കാണുന്ന യോഗ്യതയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഡി.വൈ.എഫ്.ഐ. നടത്തുന്ന പ്രാകൃതമായ കൊലപാതകങ്ങള്‍ക്ക് കാരണം ചെ ഗുവേരയെ ആരാധിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ നാരായണ ഗുരുവിന്റേയും വിവേകാനന്ദന്റേയും ചിത്രങ്ങള്‍ക്കരികില്‍ നിന്ന് ചെ ഗുവേരയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022