കൊച്ചി: കാലവര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഭൂതത്താന്‍കെട്ട് ജലസംഭരണിയുടെ ഷട്ടറുകള്‍ ഏതവസരത്തിലും തുറക്കുമെന്ന് പിവിഐപി സബ് ഡിവിഷന് 1 അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.
പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്. കേരളത്തില്‍ 24 മണിക്കൂറിനകം കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യവ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിലാണിത്. ജൂണ്‍ ഏഴുമുതല്‍ 11 വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ജൂണ്‍ 10,11 തീയതികളില്‍ എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് (അതിശക്തമായ മഴ) പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: Bhoothathankettu Dam, Monsoon, Periyar