കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ കൊല്ലത്തും കാസർകോടും ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. പ്രതികള്‍ക്ക് സഹായം ചെയ്‌തെന്ന് സംശയിക്കുന്ന ഡോക്ടറുടേയും ഭാര്യയുടേയും വീടുകളിലാണ് റെയ്ഡ് നടത്തിയത്.
നടി ലീനാ മരിയപോളിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയതും പ്രതികള്‍ക്ക് കൊച്ചിയില്‍ താമസ സൗകര്യം ഒരുക്കിയതും ഇവരാണെന്നാണ് പോലീസ് സംശയിക്കുന്നത്.
ഡിസംബര്‍ 15 നായിരുന്നു കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസ് ഉണ്ടായത്. എന്നാല്‍ അതിന് മുന്‍പ് തന്നെ രവി പൂജാരിയെന്ന അധോലോക കുറ്റവാളിയില്‍ നിന്നും നടി ലീനാമരിയ പോളിന് 25 ലക്ഷം ആവശ്യപ്പെട്ടുള്ള ഭീഷണിയുണ്ടെന്നും വിവരം ലഭിച്ചിരുന്നു. എന്നാല്‍ അന്ന് ഈ വിവരം നല്‍കിയത് ഈ ഡോക്ടറായിരുന്നു. എന്നാല്‍ പിന്നീട് ഇയാൾ വ്യത്യസ്തമായാണ് പ്രതികരിച്ചത്. തുടർന്നാണ് ഇയാളിലേക്ക് വിശദമായ അന്വേഷണം നീളുന്നത്. അടുത്തദിവസം കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് റെയ്ഡ്.
Content Highlights: BeautyParlour Shooting Case Crimebranch Ride in Kollam And Kasargod
Share this Article
Related Topics