ന്യൂഡല്‍ഹി: ദേശീയ - സംസ്ഥാന പാതയോരത്തെ എല്ലാ മദ്യാശാലകളും പൂട്ടണമെന്ന് സുപ്രീം കോടതി. സ്റ്റാര്‍ ഹോട്ടലുകളിലെ മദ്യശാലകള്‍ക്കും വിധി ബാധകമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റുന്നതിന് കേരളത്തിന് ഇളവില്ല. ഇതോടെ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളും കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും ഉടന്‍ പൂട്ടേണ്ടിവരും.
സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ക്ക് സുപ്രീം കോടതി ഉത്തരവ് ബാധകമല്ലെന്ന നിയമോപദേശം സംസ്ഥാന സര്‍ക്കാരിന് നേരത്തെ ലഭിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച വ്യക്തതയാണ് സുപ്രീം കോടതി ഇന്ന് നല്‍കിയിരിക്കുന്നത്. ജനസംഖ്യ കുറഞ്ഞ സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ക്ക് ഏര്‍പ്പെടുത്തിയ ദൂരപരിധി കുറച്ചു. പാതയോരത്തുനിന്ന് 500 മീറ്റര്‍ എന്നത് 220 മീറ്ററായാണ് കുറച്ചത്. 20,000 ല്‍ താഴെ ജനസംഖ്യയുള്ള പ്രദേശങ്ങള്‍ക്കാണ് ഇളവ്.
ദേശീയ - സംസ്ഥാന പാതയോരത്തെ ബാറുകള്‍ പൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ട് സംസ്ഥാനങ്ങളും സ്വകാര്യ വ്യക്തികളും സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.
ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്താണ് പാതയോരത്തുനിന്ന് 500 മീറ്റര്‍ പരിധിയിലുള്ള മദ്യാശലകള്‍ പൂട്ടണമെന്ന് ഉത്തരവിട്ടതെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍, ജസ്റ്റിസുമാരായ ചന്ദ്രചൂഢ്, എന്‍ നാഗേശ്വരറാവു എന്നിവരുള്‍പ്പെട്ട ബഞ്ച് കേസിന്റെ വിചാരണയ്ക്കിടെ വ്യക്തമാക്കിയിരുന്നു.
സുപ്രീം കോടതി ഉത്തരവ് വിവിധ സംസ്ഥാനങ്ങളുടെ മദ്യനയത്തിന് വിധേയമാല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി ഉത്തരവ് സംസ്ഥാനങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്നാണ് വിവിധ കക്ഷികള്‍ സുപ്രീം കോടതിയില്‍ വാദിച്ചത്.
സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് എക്‌സൈസ് വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി ജി സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീം കോടതിവിധി വിപ്ലവാത്മകവും ചരിത്രപരവുമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പ്രതികരിച്ചു. ചാരായ നിരോധനത്തിന്റെ മൂന്നാം ഘട്ടമാണ് സുപ്രീം കോടതി ഉത്തരവോടെ നടപ്പാകുന്നതെന്നും എ.കെ ആന്റണി പ്രതികരിച്ചു.