To advertise here, Contact Us



നാല് കക്ഷികള്‍ കൂടി ചേര്‍ന്നാല്‍ മുന്നണിക്ക്‌ 47% വോട്ടാകും- ബാലകൃഷ്ണപിള്ള


1 min read
Read later
Print
Share

കൊട്ടാരക്കര: മന്ത്രിയാകാനല്ല മുന്നണി പ്രവേശനമെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. മന്ത്രിയാകാനായി മുന്നണിയില്‍ ചേരാന്‍ ആഗ്രഹിച്ചില്ല, ഇപ്പോഴും അങ്ങനെയൊരു ആഗ്രഹമില്ല. എന്റെ ഒരു കണക്കൂട്ടല്‍ വച്ച് നാല് കക്ഷികള്‍ കൂടി ചേര്‍ന്നാല്‍ മുന്നണിക്ക്‌ കേരളത്തിലെ 47 ശതമാനം വോട്ടാണ്. അതില്‍ കൂടുതലല്ലാതെ കുറവ് വരില്ല. ഇത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വലിയ വിജയത്തിന് കാരണമാകുമെന്നും പിള്ള പറഞ്ഞു.

To advertise here, Contact Us

ഏതായാലും ഇടതുമുന്നണിയിലെടുത്ത തീരുമാനം നന്നായി. എന്‍സിപിയുമായുള്ള ലയനകാര്യം ചര്‍ച്ചചെയ്യാന്‍ ജനുവരി 10ന് യോഗം ചേരും. അയ്യപ്പ ജ്യോതി ബിജെപി സ്‌പോണ്‍സേര്‍ഡ് പരിപാടിയാണ്. അയ്യപ്പ ജ്യോതിയുടെ കാര്യത്തില്‍ തങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണ്. ഇനി ഞങ്ങളുടെ നിലപാട് ഇടതുമുന്നണിയുടെ നിലപാടായിരിക്കും. വനിതാ മതിലില്‍ പങ്കെടുക്കും.

എന്‍എസ്എസ്സിന് വിരുദ്ധമായി മുമ്പും നിലപാടുകളെടുത്തിട്ടുണ്ട്. ഗണേഷ്‌കുമാര്‍ മുന്നണിയോഗത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി ആര് പങ്കെടുക്കണമെന്ന് പറയുന്നുവോ അവര്‍ പങ്കെടുക്കുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

Content Highlights: Balakrishna pillai welcomes LDF decision

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
Obituary

1 min

ചരമം - കുറ്റിയില്‍ കറപ്പന്‍

Sep 21, 2021


mathrubhumi

1 min

കടന്നാക്രമണം കടുത്തു; ‘പപ്പു’ വിളിയിൽ കുഴങ്ങി സി.പി.എം

Apr 2, 2019


mathrubhumi

1 min

അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു

Dec 19, 2018


mathrubhumi

1 min

തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി

Apr 25, 2018

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us