കൊച്ചി : വൈറ്റില സില്‍വര്‍ സാന്റ് ഐലന്റില്‍ പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ ആന്റ് ഇന്നൊവേഷന്‍സ് (ആസാദി) ചെയര്‍മാനും ഡയറക്ടറുമായ ആര്‍കിടെക്ട് ബി.ആര്‍.അജിത്തിന് അക്കാദമിക് യൂണിയന്‍ ഓഫ് ഓക്സ്ഫോഡിന്റെ ഓണററി പ്രൊഫസര്‍ പദവി ലഭിച്ചു.
ഓക്സ്ഫോഡില്‍ നടന്ന സമ്മിറ്റ് ഓഫ് ലീഡേഴ്സ് 2019-ല്‍ യൂറോപ്പ് ബിസിനസ് അസംബ്ലി ഡയറക്ടര്‍ ജനറല്‍ പ്രൊഫ. ജോണ്‍ നെറ്റിംഗ്,ഗ്ലോബല്‍ ക്ലബ് ഓഫ് ലീഡേഴ്സ് പ്രസിഡന്റും, ന്യൂ വേള്‍ഡ് ഇന്‍സൈറ്റ് ലിമിറ്റഡ് സി.ഇ.ഒയുമായ ക്രീസ്റ്റീന ബ്രിഗ്സ് എന്നിവര്‍ ബി.ആര്‍ അജിത്തിനെ സര്‍ട്ടിഫിക്കറ്റൂം, ഗൗണും നല്‍കി ആദരിച്ചു.
അഞ്ച് ഭൂഖണ്ഡങ്ങളിലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രഗത്ഭര്‍ പങ്കെടുത്ത സമ്മിറ്റില്‍ കൂടുതല്‍ ഓണററി പദവികള്‍ ലഭിച്ചത് വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്നുള്ള വൈസ് ചാന്‍സിലര്‍മാര്‍ക്കാണ്. ആസാദി കോളേജിലൂടെ ആര്‍ക്കിടെക്ച്ചര്‍ മേഖലയില്‍ നടപ്പാക്കിയ നൂതന ആശയങ്ങള്‍ ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധനേടിയിരുന്നു. ആര്‍ക്കിടെക്ച്ചര്‍ മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് ഓണററി പദവി നല്‍കി ആര്‍കിടെക്ട് ബി.ആര്‍.അജിത്തിനെ ആദരിച്ചത്.
Content Highlights: B. R. Abhijtih got ownery professor grade
Share this Article
Related Topics