കെ.രാഘവ പൊതുവാള്‍ സ്മാരക അവാര്‍ഡ് പി.പി.ലിബീഷ്‌കുമാറിന്


പി.പി ലിബീഷ് കുമാര്‍
പയ്യന്നൂര്‍: മാതൃഭൂമി പയ്യന്നൂര്‍ ലേഖകനും ഗ്രന്ഥശാലാ പ്രവര്‍ത്തകനും അധ്യാപക നേതാവുമായിരുന്ന അന്നൂര്‍ കെ.രാഘവ പൊതുവാള്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് മാതൃഭൂമി കാസര്‍കോട് ബ്യൂറോ ലേഖകന്‍ പി.പി.ലിബീഷ്‌കുമാറിന്.
2016 നവംബറില്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ലഹരി മണക്കും വിദ്യാലയങ്ങള്‍എന്ന പരമ്പരക്കാണ് പുരസ്‌കാരം. 10001 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമാണ് അവാര്‍ഡ്.
പുരസ്‌കാരദാനവും രാഘവ പൊതുവാള്‍ അനുസ്മരണവും 7 ന് വൈകീട്ട് നാലരക്ക് അന്നൂര്‍ കേളപ്പജി വില്ലേജ് ഹാളില്‍ നടക്കും. സിനിമാ സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അവാര്‍ഡ് സമ്മാനിക്കും. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram