കൊരട്ടിയിലും ഇരുമ്പനത്തും എ.ടി.എം കവര്‍ച്ച നടത്തിയ സംഘം സഞ്ചരിച്ച വാഹനം കണ്ടെത്തി


1 min read
Read later
Print
Share

കോട്ടയത്ത് കോടിമതയില്‍ നിന്ന് മോഷ്ടിച്ച വാഹനമാണ് ഇത്. ചാലക്കുടിയില്‍ വാഹനം ഉപേക്ഷിച്ച ശേഷം ഇവര്‍ ഏതുവഴി രക്ഷപ്പെട്ടു എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ചാലക്കുടി: തൃശ്ശൂരിലെ കൊരട്ടിയിലും കൊച്ചിയിലെ ഇരുമ്പനത്തും എ.ടി.എം തകര്‍ത്ത് ലക്ഷങ്ങള്‍ കവര്‍ന്ന മൂന്നംഗ സംഘം സഞ്ചരിച്ച പിക്കപ്പ് വാന്‍ കണ്ടെടുത്തു. ചാലക്കുടിയില്‍ നിന്നാണ് പോലീസ് ഈ വാഹനം കണ്ടെത്തിയത്. കോട്ടയം രജിസ്ട്രേഷനിലുള്ള വാഹനത്തിലാണ് സംഘം എത്തിയത്. ഇതിനിടെ കൊച്ചി കളമശ്ശേരിയിലും എ.ടി.എം കവര്‍ച്ചാ ശ്രമം നടന്നതായി കണ്ടെത്തി.

ചാലക്കുടി ഹൈസ്‌കൂളിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വാഹനം കണ്ടെത്തിയത്. കോട്ടയത്ത് കോടിമതയില്‍ നിന്ന് മോഷ്ടിച്ച വാഹനമാണ് ഇത്. ചാലക്കുടിയില്‍ വാഹനം ഉപേക്ഷിച്ച ശേഷം ഇവര്‍ ഏതുവഴി രക്ഷപ്പെട്ടു എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഘം ഇരുമ്പനത്ത് കവര്‍ച്ച നടത്തിയത്. എ.ടി.എം കൗണ്ടറിലേക്ക് പ്രവേശിച്ച ശേഷം കാമറയിലേക്ക് സ്‌പ്രേ പെയിന്റ് അടിച്ച സംഘം വൈദ്യുത ബന്ധം വിച്ഛേദിച്ചായിരുന്നു കവര്‍ച്ച. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം മെഷീന്‍ തകര്‍ക്കുകയും ട്രേയിലുണ്ടായിരുന്ന പണം കവരുകയും ചെയ്തു.

ഏതാണ്ട് 20 മിനിട്ടിന് ശേഷം കൊരട്ടിയിലെത്തിയ മൂവര്‍ സംഘം ഇവിടെയും മോഷണം നടത്തി. ഇരുമ്പനത്ത് നിന്ന് സംഘം 25 ലക്ഷം രൂപയും കൊരട്ടിയില്‍ നിന്ന് 10 ലക്ഷം രൂപയുമാണ് കവര്‍ന്നത്. ഇവിടങ്ങളില്‍ എത്തുന്നതിന് മുമ്പ് കവര്‍ച്ചാ സംഘം കോട്ടയം കുറുവിലങ്ങാടും വെമ്പള്ളിയിലും എ.ടി.എം കൗണ്ടറുകളില്‍ മോഷണത്തിന് ശ്രമിച്ചിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യം തെറ്റായി പ്രചരിപ്പിക്കുന്നതിനെതിരെ കണ്ണൂര്‍ കളക്ടര്‍

Aug 24, 2019


കൃഷ്ണപ്രിയ

1 min

ഇരട്ടക്കുട്ടികളെ താലോലിക്കാന്‍ കൃഷ്ണപ്രിയ എത്തില്ല; കണ്‍മണികളെ കാണാതെ യാത്രയായി

Feb 13, 2022


mathrubhumi

1 min

ഇരിട്ടിയില്‍ 2012-ല്‍ ഉണ്ടായതിനേക്കാള്‍ വലിയ വെള്ളപ്പൊക്കം; കച്ചേരിക്കടവ് പഴയപാലം ഒലിച്ചുപോയി

Aug 9, 2019