തിരുവനന്തപുരം: കഴക്കൂട്ടത്ത് എ.ടി.എം കവര്‍ച്ച. എസ്.ബി.ഐയുടെ എ.ടി.എമ്മില്‍നിന്ന് പത്ത് ലക്ഷത്തോളം രൂപ കവര്‍ന്നു.
എ.ടി.എമ്മില്‍ പണം നിറയ്ക്കാന്‍ അധികൃതര്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ഉടന്‍തന്നെ ബാങ്ക് അധികൃതരെയും പോലീസിനെയും ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം പൊളിച്ചാണ് കവര്‍ച്ച നടത്തിയത്. വ്യാഴാഴ്ച രാത്രിയാവും കവര്‍ച്ച നടന്നതെന്നാണ് സൂചന.
ഇവിടുത്തെ സി.സി.ടി.വി ക്യാമറ മാസങ്ങളായി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കവര്‍ച്ചാ സംഘത്തെ പിടികൂടുന്നതിന് ഇത് തടസമായേക്കും. സംഭവം കഴക്കൂട്ടം സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷിക്കും.
Share this Article
Related Topics