തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ വി.എസ് അച്യുതാനന്ദന്‍ വിജയഘടകമാണെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണെന്ന് പിണറായി പറഞ്ഞു. മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരത്തിലായിരുന്നു പിണറായിയുടെ പ്രതികരണം. തിരഞ്ഞെടുപ്പില്‍ വിജയം തീരുമാനിക്കുന്നത് ജനങ്ങളാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇതേ നിലയില്‍ തന്നെ വലിയ വിജയം നേടാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
വി.എസ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ നേതൃത്വം കൊടുക്കുമോ എന്ന ചോദ്യത്തിന് അക്കാര്യം പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ഘട്ടത്തിലാണ് അത് ആലോചിക്കുക. അക്കാര്യത്തില്‍ ഞങ്ങളൊരു ചര്‍ച്ചയും നടത്തിയിട്ടില്ല, നിലപാടും എടുത്തിട്ടില്ല.
വി.എസ്സിന് മത്സരിക്കാന്‍ പ്രായം ഒരു തടസ്സമല്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
Share this Article
Related Topics