തിരുവനന്തപുരം: മദ്യപിക്കുന്നവരെ പള്ളിയില്‍ കയറ്റില്ലെന്ന് പറയാന്‍ സഭ ധൈര്യം കാണിക്കണമെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍. ചെങ്ങന്നൂരില്‍ പുതിയ മദ്യനയത്തിനെതിരേയുള്ള ജനവിധിയുണ്ടാകുമെന്ന കത്തോലിക്കാ സഭയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു.
മദ്യ നിരോധനത്തെ ഏതെങ്കിലും വൈദികര്‍ എതിര്‍ക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെയെങ്കില്‍ അവരുടെ പള്ളിയില്‍ ഉള്ള മദ്യം നിര്‍ത്താന്‍ സഭ തയാറാകണം. കള്ളിനേക്കാള്‍ വീര്യം കൂടിയ വൈന്‍ നിര്‍മിക്കാന്‍ കൂടുതല്‍ ഡിസ്റ്റലറി വേണമെന്ന് ആവശ്യപ്പെടുന്നവരാണ് നമ്മുടെ തിരുമേനിമാരെന്നും ആനത്തലവട്ടം ആനന്ദന്‍ കുറ്റപ്പെടുത്തി.
ഇങ്ങനെയുള്ള ആളുകള്‍ക്കൊക്കെ ഇത് ആകാം, എന്നാല്‍, സാധാരണക്കാരനും കൂലിപ്പണി എടുക്കുന്നവര്‍ക്കും ഇത് സാധിക്കില്ല എന്ന സിദ്ധാന്തം ഒന്നും ജനങ്ങള്‍ ഏറ്റെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യവര്‍ജനത്തിന് വേണ്ട് കത്തോലിക്കാ സഭ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
Share this Article
Related Topics