ന്യൂഡല്‍ഹി: അക്രമരാഷ്ട്രീയം ശീലമാക്കിയവരാണ് കേരളത്തിലെ സി.പി.എമ്മെന്നും സി.പി.എം അധികാരത്തില്‍ വന്നതോടെ കേരളത്തില്‍ ബി.ജെ.പി,ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ വേട്ടയാടപ്പെടുകയാണെന്നും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.കേരളത്തില്‍സി.പി.എം അക്രമത്തെ അതിജീവീച്ച് മുന്നോട്ട് വന്ന പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഡല്‍ഹിയില്‍ നടന്ന ജനരക്ഷായാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
സി.പി.എം അധികാരത്തില്‍ വന്നതിന് ശേഷം 120 ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരാണ് കേരളത്തില്‍കൊല്ലപ്പെട്ടത്. ലോകത്ത് നിന്ന് കമ്യൂണിസത്തെ തുടച്ച് നീക്കയപോലെ കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിനെയും തുടച്ച് നീക്കുമെന്നും അമിത് ഷാ പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്ത് സംഘര്‍ഷം തുടച്ച് നീക്കുന്നതില്‍ പരാജയപ്പെട്ടു. കൊലപാതകങ്ങളെല്ലാം നടന്നത് അദ്ദേഹത്തിന്റെ മൂക്കിന്‍ തുമ്പില്‍ തന്നെയാണ്. പക്ഷെ അത് നിയന്ത്രിക്കാന്‍ അവര്‍ ഒന്നും ചെയ്യുന്നില്ല. ഒന്നും നിയന്ത്രിക്കാനാവാതെ പിണറായി വിജയന്‍ സ്വയം ലജ്ജിതനാവാകുയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി
Share this Article
Related Topics