തിരുവനന്തപുരം: സിപിഎമ്മിന്റെ ഭരണഘടനയല്ല ശബരിമലയില്‍ നടപ്പാക്കേണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ്ശ്രീധരന്‍പിള്ള. സര്‍വകക്ഷി യോഗം സര്‍ക്കാര്‍ വെറും നാടകമാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
സര്‍വ്വകക്ഷിയോഗം ബഹിഷ്‌കരിച്ച് പുറത്തെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള. വളരെയധികം പ്രതീക്ഷയോടെയാണ് യോഗത്തിന് പോയത്.എന്നാല്‍, സര്‍വ്വകക്ഷി യോഗത്തിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയത് ഏകെജി സെന്ററില്‍ നിന്നാണെന്ന് ശ്രീധരന്‍പിള്ള ആരോപിച്ചു. സിപിഎമ്മിനും സര്‍ക്കാരിനും ഒരേ ശബ്ദമാണ്. സര്‍വ്വകക്ഷിയോഗം വെറും പ്രഹസനം മാത്രമായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാധ്യമസ്വാതന്ത്ര്യം വിലക്കില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍, സന്നിധാനത്തുനിന്ന് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടത് എന്തിന്റെ പേരിലാണ്. പരിഹാസ്യമായിരുന്നു സര്‍വ്വകക്ഷി യോഗമെന്നും ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തി. ആരാണ് തൃപ്തി ദേശിയായിയെന്ന് അറിയില്ല. അവര്‍ക്കെന്താണ് പ്രസക്തിയെന്നും ശ്രീധരന്‍പിള്ള ചോദിച്ചു.
Share this Article