ആലപ്പുഴ: ആലപ്പുഴ പുറക്കാട്ട് ദേശീയ പാതയില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്.
കായംകുളം കൃഷ്ണപുരം സ്വദേശി ദീപു, കോട്ടയം സ്വദേശി രാജന്‍ എന്നിവരാണ് മരിച്ചത്. വിഷ്ണു എന്നയാളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും കായംകുളത്തേക്ക് കൊണ്ടുവരുന്ന വഴി പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം. വിഷ്ണുവിന്റെ സഹോദരി ദേവികയുടെ ഭര്‍ത്താവാണ് ദീപു.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു.
വിഷ്ണു,ദേവിക, ശങ്കരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ വിഷ്ണുവിന്റേയും ദേവികയുടേയും പരിക്ക് ഗുരുതരമാണ്.
മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Share this Article
Related Topics