കുളം നിര്‍മാണത്തിലെ അഴിമതി; കൃഷിവകുപ്പിലെ അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍


1 min read
Read later
Print
Share

കുളം നവീകരണത്തിന്റെ ഭാഗമായി പാര്‍ശ്വഭിത്തി അടക്കമുള്ളവ നിര്‍മിച്ചതില്‍ വന്‍ ക്രമക്കേടാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്

തിരുവനന്തപുരം : കുളം നിര്‍മാണവുമായി ബന്ധപ്പെട്ട് അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് കൃഷി വകുപ്പിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരത്തെ കരോട് കുളം നിര്‍മാണവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള അഞ്ച് പേര്‍ക്കെതിരെ നടപടിയെടുത്തത്.

കൃഷിവകുപ്പ് മെക്കാനിക്കല്‍ എന്‍ജിനിയര്‍ എം.എസ് സജു, ദക്ഷിണമേഖലാ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്‍.ജയന്തി എന്നിവരടക്കമുള്ള അഞ്ച് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ളം നവീകരണത്തിന്റെ ഭാഗമായി പാര്‍ശ്വഭിത്തി അടക്കമുള്ളവ നിര്‍മിച്ചതില്‍ വന്‍ ക്രമക്കേടാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പാര്‍ശ്വഭിത്തി നിര്‍മിച്ച് ഒരു മാസത്തിനുള്ളില്‍ തന്നെ ഇടിഞ്ഞ് വീഴുകയായിരുന്നു.

സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ നിര്‍മാണത്തിനായി വാങ്ങിയ സിമന്റിലും കമ്പിയിലും വന്‍ അഴിമതിനടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

കൊച്ചി വെള്ളക്കെട്ട്: മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഹൈക്കോടതി; നഗരസഭയ്ക്ക് ഇന്നും വിമർശം

Oct 23, 2019


mathrubhumi

1 min

കുഞ്ഞാലിക്കുട്ടി വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍

Dec 30, 2018


mathrubhumi

1 min

കൊച്ചി വെള്ളക്കെട്ട്: മുഖ്യമന്ത്രി ഇടപെടുന്നു, 25ന് ഉന്നതതല യോഗം

Oct 23, 2019