മുന്നൊരുക്കമില്ലാതെ ഡാമുകള്‍ ഒന്നിച്ച് തുറന്നുവിട്ടതാണ് മഹാപ്രളയത്തിന് ഇടയാക്കിയതെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാരിനെ ട്രോളി അഡ്വ. ജയശങ്കര്‍. അതും നമുക്കു വേണ്ടി നാം സൃഷ്ടിച്ച നമ്മുടെ സ്വന്തം പ്രളയത്തെ കുറിച്ച് അതും പോരാ, ഇനി ജുഡീഷ്യല്‍ അന്വേഷണവും നടത്തണം പോലും!.
അമിക്കസ് ക്യൂറി അമേരിക്കന്‍ ഏജന്റാണ്. കേരളത്തിലെ ഇടതുപക്ഷ പുരോഗമന മതേതര സര്‍ക്കാരിനെ അട്ടിമറിക്കാനും അതുവഴി നവോത്ഥാനത്തെ പുറകോട്ടടിക്കാനുമുളള സാമ്രാജ്യത്വ ഗൂഢാലോചനയുടെ ദുര്‍ഭഗ സന്തതിയാണ് ഈ റിപ്പോര്‍ട്ട്. അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെതിരെ വര്‍ഗ ബഹുജന സംഘടനകളും സാംസ്‌കാരിക നായകരും ഉടന്‍ രംഗത്തു വരുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Content: Advocate Jayashankar, keralaflood
Share this Article
Related Topics