അടിമാലി: അടിമാലി - കുമളി ദേശീയ പാതയില്‍ കല്ലാര്‍കുട്ടി അണക്കെട്ടിനോട് ചേര്‍ന്നുള്ള റോഡ് ഇടിഞ്ഞ് രണ്ട് കടകള്‍ ഡാമിലേക്ക് പതിച്ചു. അപകട സാധ്യത കണക്കിലെടുത്ത് ഇവിടുണ്ടായിരുന്ന പന്ത്രണ്ട് കടകള്‍ ഒഴിപ്പിച്ചു.
അപകടത്തില്‍പ്പെട്ട കടകളില്‍ ഉണ്ടായിരുന്നവര്‍ റോഡ് ഇടിയുന്നത് കണ്ട് മാറിയതിനാല്‍ അപകടം ഒഴിവായി. ചൊവ്വാഴ്ച ഉച്ചക്ക് 12.40 നാണ് സംഭവം. രണ്ട് ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ റോഡിന് ബലക്ഷയം സംഭവിച്ചിരുന്നുരുന്നു. ചൊവ്വാഴ്ച രാവിലെയോടെ റോഡ് വിണ്ടു കീറി. ഇത് ശ്രദ്ധിച്ച വ്യാപാരികള്‍ മുന്‍കരുതല്‍ എടുത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചെറിയ പെട്ടിക്കടകളാണ് അപകടത്തില്‍പ്പെട്ടത്.
കനത്ത മഴയില്‍ വെള്ളം അണക്കെട്ടിന്റെ സംഭരണ ശേഷിക്കൊപ്പെം എത്തിയതിനാല്‍ അണക്കെട്ട് തുറന്നുവിട്ടിരുന്നു. എന്നാല്‍ മഴ കുറഞ്ഞതിനെ തുടര്‍ന്ന് ഷട്ടറുകള്‍ തിങ്കളാഴ്ച അടച്ചിരുന്നു. ചൊവ്വാഴ്ച മഴ പെയ്തിരുന്നില്ലെങ്കിലും നേരത്തേ ഇടിഞ്ഞിരുന്ന റോഡ് താഴേക്ക് പതിച്ചു.
Share this Article
Related Topics