ആലുവ: കേസിന് സഹായകമായ കുറേ കാര്യങ്ങള്‍ പോലീസുദ്യോഗസ്ഥര്‍ ചോദിച്ചുവെന്നും തനിക്കറിയാവുന്നത് പറഞ്ഞുവെന്നും ഇടവേള ബാബു. ആലുവ പോലീസ് ക്ലബില്‍ നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ഇടവേള ബാബു.
കേസിനാവശ്യമായ രേഖാപരമായ ചില കാര്യങ്ങള്‍ ചോദിച്ചുവെന്നും ഇടവേള ബാബു അറിയിച്ചു. അമ്മ ഷോയുമായി ബന്ധപ്പെട്ട കാര്യങ്ങളുണ്ടായിരുന്നോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അക്കാര്യങ്ങള്‍ എന്തായാലും ചോദിക്കുമല്ലോ എന്നായിരുന്നു ഇടവേള ബാബുവിന്റെ മറുപടി.
Share this Article
Related Topics