To advertise here, Contact Us



അച്ഛന്റെ ശ്രാദ്ധത്തിന് കഴിഞ്ഞവര്‍ഷം ദിലീപ് എത്തിയില്ല: അനുമതിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍


1 min read
Read later
Print
Share

വൈകിയ വേളയില്‍ ഇത്തരത്തിലുള്ള ആവശ്യവുമായി രംഗത്തെത്തിയതില്‍ ദുരൂഹതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു

കൊച്ചി: അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാന്‍ അനുവദിക്കണമെന്ന നടന്‍ ദീലീപിന്റെ അപേക്ഷയ്‌ക്കെതിരെ പ്രോസിക്യൂഷന്‍. ദിലീപിനെ ജയിലിന് പുറത്ത് വിടാന്‍ അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞ വര്‍ഷവും ദിലീപ് അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാന്‍ എത്തിയിരുന്നില്ല. വൈകിയ വേളയില്‍ ഇത്തരത്തിലുള്ള ആവശ്യവുമായി രംഗത്തെത്തിയതില്‍ ദുരൂഹതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

To advertise here, Contact Us

വരുന്ന ബുധനാഴ്ചയാണ് ദിലീപിന്റെ അച്ഛന്‍ പത്മനാഭന്‍ പിള്ളയുടെ ശ്രാദ്ധ ദിനം. അന്ന് രാവിലെ ഏഴ് മണിമുതല്‍ 11 വരെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ അപേക്ഷയിലെ ആവശ്യം.

കഴിഞ്ഞ വര്‍ഷത്തെ ശ്രാദ്ധ ദിനത്തില്‍ ദിലീപ് തൃശ്ശൂരില്‍ ഉണ്ടായിരുന്നു. പക്ഷെ ചടങ്ങില്‍ പങ്കെടുത്തില്ല. ദിലീപിന്റെ മൊബൈല്‍ ലൊക്കേഷന്‍ തെളിവ് സഹിതമാണ് പ്രോസിക്യൂഷന്‍ ദിലീപിന്റെ അപേക്ഷയ്‌ക്കെതിരെ രംഗത്തെത്തിയത്.

കഴിഞ്ഞ ഏഴ് വര്‍ഷമായി സ്ഥിരമായി താന്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദിലീപിന്റെ റിമാന്‍ഡ് കാലാവധി തീരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ അപേക്ഷ എന്നതും പ്രസക്തമായിരുന്നു.

ഇതിനെ എതിര്‍ത്തുകൊണ്ടാണ് പ്രോസിക്യൂഷന്‍ രംഗത്തെത്തിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

സ്വാശ്രയ കരാറില്‍ പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരിക്കുന്നു: സഭ നിര്‍ത്തി

Sep 26, 2016


mathrubhumi

1 min

പി.എസ്.സി തട്ടിപ്പ്: ഒളിവിലായിരുന്ന പ്രണവും സഫീറും കീഴടങ്ങി

Sep 7, 2019


mathrubhumi

1 min

പരീക്ഷാ തട്ടിപ്പ്: പി.എസ്.സി ഉദ്യോഗസ്ഥരേയും ചോദ്യം ചെയ്യും

Sep 3, 2019


mathrubhumi

2 min

കമ്മീഷണര്‍ക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Jan 11, 2019

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us