ആലുവ: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപ് ചോദ്യംചെയ്യലിനിടെ ഒരു ഘട്ടത്തില്‍ പൊട്ടിക്കരഞ്ഞതായി റിപ്പോർട്ട്. മകളെയും കുടുംബാംഗങ്ങളെയും കാണണമെന്ന് ദിലീപ് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
മാനസിക സംഘര്‍ഷം മൂലം ഇടയ്ക്ക് ദിലീപിന് ബോധക്ഷയമുണ്ടായി. തുടര്‍ന്ന് വൈദ്യസഹായം ആവശ്യമായി വരികയും ഡോക്ടര്‍ എത്തി പരിശോധിക്കുകയും ചെയ്തു.
കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ ദിലീപിനെ പോലീസ് ചോദ്യം ചെയ്തത്. കഴിഞ്ഞ ആഴ്ച 13 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കൂടുതല്‍ വ്യക്തമായ തെളിവുകള്‍ പോലീസ് സമാഹരിച്ചിരുന്നു. ഇവ പലതും ദിലീപിന് നിഷേധിക്കാനായില്ല.
ചോദ്യം ചെയ്യലിന്റെ ഓരോ ഘട്ടത്തിലും സംഭവത്തില്‍ പങ്കാളിയാണെന്ന് തെളിയിക്കുന്ന വിധത്തില്‍ പോലീസ് നിരത്തിയ തെളിവുകള്‍ക്കുമുന്നില്‍ പലപ്പോഴും സത്യം പറയാതിരിക്കാന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു ദിലീപിന് ഉണ്ടായിരുന്നത്.
ദിലീപിനെ കൊണ്ടുവന്നതിനെ തുടര്‍ന്ന് അങ്കമാലി മജിസ്‌ട്രേറ്റിന്റെ വസതിയ്ക്കു മുന്നില്‍ വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. സുരക്ഷാ വ്യൂഹം തീര്‍ത്താണ് ദിലീപിനെ വാഹനത്തില്‍ നിന്ന് പുറത്തേക്കിറക്കിയത്. കാട്ടുകള്ളന്‍ എന്നുവിളിച്ച് ജനങ്ങള്‍ ദീലീപിനു നേരെ രോഷപ്രകടനം നടത്തി.
Share this Article
Related Topics