കൊച്ചി: ശബരിമല സ്ത്രീ പ്രവേശന കേസില്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി സുപ്രീം കോടതിയില്‍ വാദിച്ചതിന് 62 ലക്ഷം രൂപാ ഫീസ് വേണമെന്ന് അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്‌വി.
അതേസമയം ദേവസ്വം ബോര്‍ഡിന്റെ അനുമതി പോലും ഇല്ലാതെയാണ് സിങ്‌വിയെ കേസ് ഏല്‍പ്പിച്ചതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ പറഞ്ഞു. എന്നാല്‍ കേസ് വാദിച്ച സ്ഥിതിക്ക്, ഫീസില്‍ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് സിങ്‌വിയെ സമീപിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം. ആചാരങ്ങള്‍ സംരക്ഷിക്കണമെന്നുള്ള ബോര്‍ഡിന്റെ നിലപാട് കോടതിയില്‍ പരാജയപ്പെട്ടിരുന്നു.
കേസ് മുതിര്‍ന്ന അഭിഭാഷകരായ മോഹന്‍ പരാശരനെയോ ഗോപാല്‍ സുബ്രഹ്മണ്യത്തെയോ ഏല്‍പ്പിക്കണമെന്നായിരുന്നു ബോര്‍ഡിന്റെ തീരുമാനം. എന്നാല്‍ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച അഭിഭാഷക, ബോര്‍ഡിന്റെ അനുമതിയില്ലാതെ കേസ് സിങ്‌വിയെ ഏല്‍പിക്കുകയായിരുന്നുവെന്നാണ് പത്മകുമാര്‍ പറയുന്നത്. ശബരിമലയിലെ വരുമാനം കുറഞ്ഞെന്ന കാരണം ചൂണ്ടിക്കാണിച്ച് സിങ്‌വിയോട് ഫീസില്‍ ഇളവു തേടാനാണ് ബോര്‍ഡിന്റെ തീരുമാനം.
content highlights: devaswom board will request abhishek manu singhvi to reduce fee
Share this Article
Related Topics