തിരുവനന്തപുരം: രണ്ട് കൂട്ടരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാരിന് ചെയ്യാനാവുന്നത് ചെയ്യുമെന്ന് മന്ത്രി എകെ ബാലന്‍. രണ്ട് പേരും രണ്ട് ധ്രുവത്തിലിരുന്ന് കാര്യങ്ങൾ കൂടുതല്‍ വഷളാക്കാതെ മുന്നോട്ടു പോകുന്നതായിരിക്കും നല്ലതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രൊഡ്യൂസർമാരുമായുള്ള തർക്കത്തിൽ ഷെയിൻ നിഗവുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതെങ്കിലും ഭാഗം പിടിക്കുന്ന സമീപനം സര്‍ക്കാരില്ല. അമ്മ തന്നെ പരിഹരിക്കേണ്ട പ്രശ്‌നമാണ്. വിലക്കുണ്ടെങ്കില്‍ അമ്മക്ക് തന്നെ ഇടപെടാമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
"എന്റെ ഭാഗം കേല്‍ക്കാതെയാണ് നടപടിയെടുത്തത്. ജോബി ജോര്‍ജ്ജിന്റെ പത്രസമ്മേളനം വല്ലാതെ വിഷമിപ്പിച്ചു. ഉറങ്ങാന്‍ പോലും സമയം കിട്ടാത്തവിധം അധ്വാനിക്കുന്നുണ്ട്. ഇനിയും അവരുമായി സഹകരിക്കാം. 45 ദിവസമായിരുന്നു വെയിലുമായി ബന്ധപ്പെട്ട് ഉടമ്പടിയിലുണ്ടായിരുന്നത്" എന്നെല്ലാമാണ് ഷെയിൻ നിഗം ബോധിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.
പടവുമായി ബന്ധപ്പെട്ട ഉടമ്പടിയുടെ കോപ്പി ഷെയിന്‍ കാണിച്ചിരുന്നെന്നും സിനിമാ വ്യവസായം പ്രതിസന്ധിയിലാവാതെ മുന്നോട്ടു പോവേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
content highlights: A K Balan on Shane Nigam issue
Share this Article
Related Topics