ഉഷ്ണരാശി മികച്ച നോവല്‍, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു


2 min read
Read later
Print
Share

സ്‌കറിയ സക്കറിയ, നളിനി ബേക്കല്‍, ഒഎം അനുജന്‍, എസ് രാജശേഖരന്‍, മണമ്പൂര്‍ രാജന്‍ ബാബു എന്നിവര്‍ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹരായി.

തൃശ്ശൂര്‍; കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തൃശ്ശൂരില്‍ പ്രഖ്യാപിച്ചു. കെവി മോഹന്‍ കുമാറിന്റെ 'ഉഷ്ണരാശി - കരപ്പുറത്തിന്റെ ഇതിഹാസം' മികച്ച നോവലായി തിരഞ്ഞെടുത്തു. സ്‌കറിയ സക്കറിയ, നളിനി ബേക്കല്‍, ഒഎം അനുജന്‍, എസ് രാജശേഖരന്‍, മണമ്പൂര്‍ രാജന്‍ ബാബു എന്നിവര്‍ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹരായി.

മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ അര്‍പ്പിച്ച അറുപത് വയസ് പിന്നിട്ട എഴുത്തുകാരെയാണ് സമഗ്രസംഭാവന പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.

വിഎം ഗിരിജയുടെ ബുദ്ധപുര്‍ണിമ മികച്ച കവിതയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചെറുകഥയ്ക്കുള്ള പുരസ്‌കാരം കെ രേഖയുടെ മാനാഞ്ചിറ എന്ന ചെറുകഥയ്ക്കാണ്. 25000 രൂപയും സാക്ഷപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

എം മുകുന്ദനും കെജി ശങ്കരപ്പിള്ളയ്ക്കും സാഹിത്യ അക്കാദമിയുടെ വിശിഷ്ടാഗത്വം ലഭിച്ചു. അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ജനുവരി 20, 21 തിയതികളില്‍ അവാര്‍ഡ് വിതരണം ചെയ്യും

മറ്റ് അവാര്‍ഡുകള്‍

നാടകം - രാജ്‌മോഹന്‍നീലേശ്വരം - (ചൂട്ടും കൂറ്റും)
സാഹിത്യവിമര്‍ശനം - പി.പി.രവീന്ദ്രന്‍ - (ആധുനികതയുടെ പിന്നാമ്പുറം)
വൈജ്ഞാനിക സാഹിത്യം - ഡോ.കെ.ബാബുജോസഫ് - (പദാര്‍ത്ഥം മുതല്‍ ദൈവകണം വരെ)
ജീവചരിത്രം, ആത്മകഥ- മുനി നാരായണ പ്രസാദ് - (ആത്മായനം)
യാത്രാവിവരണം - ബൈജു.എന്‍.നായര്‍ (ലണ്ടനിലേക്ക് ഒരു റോഡ് യാത്ര)
വിവര്‍ത്തനം -പി.പി.കെ.പൊതുവാള്‍ - (സ്വപ്നങ്ങളുടെ വ്യാഖ്യാനം)
ബാലസാഹിത്യം - എസ്.ആര്‍.ലാല്‍ - (കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം)
ഹാസ്യസാഹിത്യം - വി.കെ.കെ രമേഷ് - (ഹൂ ഈസ് അഫ്രൈഡ് ഓഫ് വി.കെ.എന്‍)

എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍

1. ഐ.സി.ചാക്കോ അവാര്‍ഡ് - ഭാഷാചരിത്രധാരകള്‍ - ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍ (ഭാഷാശാസ്ത്രം, വ്യാകരണം, ശാസ്ത്പഠനം)
2. സി.ബി.കുമാര്‍ അവാര്‍ഡ് -പാട്ടും നൃത്തവും - എതിരന്‍ കതിരവന്‍ (ഉപന്യാസം)
3. കെ.ആര്‍.നമ്പൂതിരി അവാര്‍ഡ്- ഛന്ദസ്സെന്ന വേദാംഗം - ഡോ.സി.ആര്‍.സുഭദ്ര (വൈദികസാഹിത്യം)
4. കനകശ്രീ അവാര്‍ഡ്- അശോകന്‍ മറയൂര്‍ & വിമീഷ് മണിയൂര്‍
5. ഗീതാഹിരണ്യന്‍ അവാര്‍ഡ് - കിസേബി-അജിജേഷ് പച്ചാട്ട് - (ചെറുകഥാ സമാഹാരം)
6. ജി.എന്‍.പിള്ള അവാര്‍ഡ് - ഇന്ത്യന്‍ കപ്പലോട്ടത്തിന്റെ ചരിത്രം - ഡോ.ടി.ആര്‍.രാഘവന്‍ (വൈജ്ഞാനിക സാഹിത്യം)
7. കുറ്റിപ്പുഴ അവാര്‍ഡ് - പാന്ഥരും വഴിയമ്പലങ്ങളും - ഡോ.കെ.എം.അനില്‍ (നിരൂപണം, പഠനം)
8. തുഞ്ചന്‍സ്മാരക പ്രബന്ധമത്സരം - സ്വപ്ന സി.കോമ്പാത്ത്.

Content Highlights; 2018 Kerala Sahitya Academy Award announced

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

പുതിയ ട്രെയിന്‍ സമയം: ഏറനാട്, ശതാബ്ദി, വേണാട്, ഇന്റര്‍സിറ്റി സമയങ്ങളില്‍ മാറ്റം

Sep 29, 2016


mathrubhumi

1 min

കനത്ത മഴ; ട്രെയിനുകളുടെ സമയത്തില്‍ മാറ്റം, പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

Jul 16, 2018


mathrubhumi

1 min

പ്രമുഖ സൂഫിവര്യന്‍ സയ്യിദ് പി.എസ്.കെ തങ്ങള്‍ അന്തരിച്ചു

Dec 8, 2017