ശബരിമലയില്‍ സുരക്ഷക്കായി പതിനായിരം പോലീസുകാര്‍; സുരക്ഷ അഞ്ചു ഘട്ടങ്ങളില്‍


1 min read
Read later
Print
Share

ശബരിമലയിലെ സുരക്ഷാക്രമീകരണങ്ങളുടെ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്റര്‍ ക്രമസമാധാനവിഭാഗം എ.ഡി.ജി.പി. ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹിബാണ്

തിരുവനന്തപുരം: തീര്‍ഥാടനകാലത്ത് ശബരിമലയിലും പരിസരപ്രദേശത്തും 10,017 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്ക് നിയോഗിക്കും. നവംബര്‍ 16-നാണ് മണ്ഡലകാലം തുടങ്ങുന്നത്. അഞ്ചുഘട്ടങ്ങളിലായിട്ടാണ് ഇത്തവണത്തെ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് പോലീസ് സുരക്ഷയൊരുക്കുന്നത്. ശബരിമലയിലെ സുരക്ഷാക്രമീകരണങ്ങളുടെ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്റര്‍ ക്രമസമാധാനവിഭാഗം എ.ഡി.ജി.പി. ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹിബാണ്. യുവതീപ്രവേശത്തിലെ പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി അടുത്ത ദിവസം തന്നെ വരും. ഇതും അയോധ്യവിധിയും മറ്റു കണക്കിലെടുത്താണ് കനത്ത സുരക്ഷയൊരുക്കുന്നത്.

എസ്.പി., എ.എസ്.പി. തലത്തില്‍ 24 പേരും 112 ഡിവൈ.എസ്.പി.മാരും 264 ഇന്‍സ്പെക്ടര്‍മാരും 1185 എസ്.ഐ./എ.എസ്.ഐ.മാരും സുരക്ഷാ സംഘത്തിലുണ്ടാകും. 307 വനിതകള്‍ ഉള്‍പ്പെടെ 8402 സിവില്‍ പോലീസ് ഓഫീസര്‍മാരും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരും സുരക്ഷയ്‌ക്കെത്തും. വനിതാ ഇന്‍സ്പെക്ടര്‍, എസ്.ഐ. തലത്തില്‍ 30 പേരെയും നിയോഗിച്ചിട്ടുണ്ട്.

ഒന്നാംഘട്ടത്തില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിലായി 2551 പേര്‍ സുരക്ഷയ്ക്കുണ്ടാവും. ഇവരില്‍ മൂന്നുപേര്‍ എസ്.പി. തലത്തിലുള്ള പോലീസ് കണ്‍ട്രോളര്‍മാരും രണ്ട് പേര്‍ എ.എസ്.പി. തലത്തിലുള്ള അഡീഷണല്‍ പോലീസ് കണ്‍ട്രോളര്‍മാരുമാണ്. കൂടാതെ, ഡിവൈ.എസ്.പി. റാങ്കിലുള്ള 23 പേരുമെത്തും. രണ്ടാംഘട്ടത്തില്‍ 2539 പേരുണ്ടാകും. മൂന്നാംഘട്ടത്തില്‍ 2992 പേരും നാലാംഘട്ടത്തില്‍ 3077 പേരും ശബരിമലയിലും പരിസരങ്ങളിലുമായി സുരക്ഷയ്‌ക്കെത്തും. സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലായി 1560 സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെയും നിയോഗിച്ചു.

Content Highlights: 10,017 Cops to be Deployed in Sabarimala for 2-month Long Festival

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

സവാദ് കൊലപാതകം: ഭാര്യ സൗജത്ത് അറസ്റ്റില്‍, മുഖ്യപ്രതി ദുബായിലേക്ക് കടന്നു

Oct 5, 2018


mathrubhumi

1 min

വിജിലന്‍സ് പ്രവര്‍ത്തനത്തിന് മാര്‍ഗരേഖ: ഹൈക്കോടതി വിശദീകരണം തേടി

Feb 21, 2018


mathrubhumi

1 min

കറുകുറ്റിയില്‍ ദുരന്തം ഒഴിവായത് ആരുടെ കഴിവ്‌? ശബ്ദരേഖ പുറത്ത്‌ | Web Exclusive

Sep 1, 2016