ഭവനരഹിതര്‍ക്കായി ആലപ്പുഴയില്‍ ഭവന ഭാരത സൊസൈറ്റി പദ്ധതി


1 min read
Read later
Print
Share

ആലപ്പുഴ: ഭവനരഹിതര്‍ക്കായി ' ഭവന ഭാരത സൊസൈറ്റി' പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആലപ്പുഴയില്‍ ഇതിന്റെ പൈലറ്റ് പദ്ധതി നടപ്പാക്കും. വിജയകരമാണെന്ന് കണ്ടാല്‍ മറ്റ് ജില്ലകളിലുംപദ്ധതി നടപ്പാക്കുമെന്ന് ആലപ്പുഴയില്‍ ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ജില്ലാകലക്ടര്‍ അധ്യക്ഷനായിട്ടുള്ള സൊസൈറ്റിയാണ് പദ്ധതി നിയന്ത്രിക്കുക. സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ധനസഹായം തേടിയായിരിക്കും പദ്ധതി നടപ്പാക്കുക.

സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ 'ഭൂരഹിതരില്ലാത്ത കേരള'ത്തില്‍ മൂന്ന് സെന്റ് ഭൂമി കിട്ടുമെന്ന് പ്രതീക്ഷിച്ച് 14163 കുടുംബങ്ങളാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. ഇതേവരെ 158 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാനേ സര്‍ക്കാരിന് സാധിച്ചിട്ടുള്ളു. പുതിയ പദ്ധതി ഇവര്‍ക്ക് ആശ്വാസമായേക്കും.

ജില്ലയ്ക്ക് ആശ്വാസം പകരുന്ന നിരവധി പദ്ധതികള്‍ മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. കടലാക്രമണം തടയുന്ന തീരദേശസംരക്ഷണ പദ്ധതിക്കായിരിക്കും മുന്‍ഗണന. കായംകുളം മുതല്‍ അരൂര്‍ വരെ കടല്‍ത്തീരത്തുള്ളവരുടെ നീണ്ടനാളത്തെ ആവശ്യമാണിത്. കോമളപുരം സ്പിന്നിങ് മില്‍ തുറക്കുന്നതു സംബന്ധിച്ചും പ്രഖ്യാപനം ഉണ്ടാവും. ആദ്യഘട്ടമെന്ന നിലയില്‍ ആറുകോടി രൂപ അനുവദിച്ചിട്ടുണ്ട്. 350തിലേറെ തൊഴിലാളികളെ ബാധിക്കുന്ന പ്രശ്‌നമാണിത്.

ശബരിമല ഇടത്താവളമെന്ന പരിഗണനയില്‍ ചെങ്ങന്നൂരിന്റെ സമഗ്രവികസനത്തിന് മാസ്റ്റര്‍ പ്ലൂനും കിട്ടിയേക്കും. ആര്‍ ബ്‌ളോക്ക് ഭൂമിതട്ടിപ്പു സംബന്ധിച്ചും മുഖ്യമന്ത്രി നടപടികള്‍ പ്രഖ്യാപിച്ചേക്കും. അനധികൃതലേലം റദ്ദാക്കാന്‍ സാധ്യതയുണ്ട്. കെ.എസ്.ഡി.പി., ഓട്ടോകാസ്റ്റ് തുടങ്ങി വ്യവസായമേഖലയിലെ പ്രശ്‌നങ്ങളിലും മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടാവും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

രമേശ് ചെന്നിത്തലയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ്: എസ് ഐക്ക് സസ്‌പെന്‍ഷന്‍

Aug 2, 2018


mathrubhumi

1 min

ഖനനം പൂര്‍ത്തിയായി, കോട്ടയില്‍നിന്ന് കിട്ടിയത് 35950 പീരങ്കിയുണ്ടകള്‍

Dec 21, 2015


mathrubhumi

1 min

വാളയാറില്‍ ഒന്നരക്കിലോ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി

Dec 16, 2015