പെണ്‍കുട്ടികളുടെ ആത്മഹത്യ കുറിപ്പ് കിട്ടി, റാഗിങ് നടന്നെന്ന് നിഗമനം


തിരുവനന്തപുരം: സായി ഹോസ്റ്റലില്‍ വിഷക്കായ കഴിച്ച സംഭവത്തില്‍ പെണ്‍കുട്ടികളുടെ ആത്മഹത്യ കുറിപ്പ് കിട്ടിയെന്ന് സായി ഡയറക്ടര്‍ ഇഞ്‌ജെതി ശ്രീനിവാസ് ഐ.എ.എസ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സായി ഹോസ്റ്റലില്‍ വിഷക്കായ കഴിച്ച സംഭവത്തില്‍ പെണ്‍കുട്ടികളുടെ ആത്മഹത്യ കുറിപ്പ് കിട്ടിയെന്ന് സായി ഡയറക്ടര്‍ ഇഞ്‌ജെതി ശ്രീനിവാസ് ഐ.എ.എസ് സ്ഥിരീകരിച്ചു.

പ്രാഥമിക നിഗമനത്തില്‍ കുട്ടികള്‍ റാഗിങ്ങിന് വിധേയരായെന്ന് കണ്ടെത്തി. കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. കായികമന്ത്രാലയത്തിന് സായിയുടെ പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി. ഇന്ന് രാത്രി താന്‍ കേരളത്തിലെത്തുമെന്നും ശ്രീനിവാസ് പറഞ്ഞു.

ഇന്നലെ രാത്രിയാണ് നാലു വിദ്യാര്‍ഥിനികളെ വിഷക്കായ കഴിച്ച നിലയില്‍ ആസ്പത്രിയിലെത്തിച്ചത്. ഒരു വിദ്യാര്‍ത്ഥിനി മരിച്ചു. മറ്റ് മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.

ആര്യാട് സ്വദേശി അപര്‍ണ(15)യാണ് മരിച്ചത്. ആലപ്പുഴ നോര്‍ത്ത് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മരിച്ച പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും അറിയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram