തിരുവനന്തപുരം: എം.എല്‍.എമാരായ കെ.ശിവദാസന്‍ നായര്‍, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവര്‍ക്കെതിരെ ജമീല പ്രകാശം എം.എല്‍.എ നല്‍കിയ പരാതിയില്‍ കോടതി നേരിട്ട് തെളിവെടുക്കും. മൊഴി രേഖപ്പെടുത്തുന്നതിനുവേണ്ടി മെയ് 30 ന് നേരിട്ട് ഹാജരാകാന്‍ തിരുവനന്തപുരത്തെ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ജമീല പ്രകാശത്തിന് നിര്‍ദ്ദേശം നല്‍കി.
നിയമസഭയില്‍ ബജറ്റ് അവതരണം നടക്കുന്നതിനിടെ ഭരണപക്ഷത്തെ രണ്ട് എം.എല്‍.എമാര്‍ മാനസികമായും ശാരീരികമായും പ്രയാസപ്പെടുത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്നുമാണ് എം.എല്‍.എയുടെ പരാതി. സ്പീക്കര്‍ക്കും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാതിരുന്നതോടെയാണ് അവര്‍ കോടതിയെ സമീപിച്ചത്.
Share this Article
Related Topics