പൂണെ: സാക്കിര്‍ നായിക്ക് സമാനധാനത്തിന്റെ സന്ദേശവാഹകനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ദിഗ്‌വിജയ് സിങ്. അദ്ദേഹം പ്രചരിപ്പിക്കുന്നത് ഇസ്ലാമിന്റെ ശരിയായ ലക്ഷ്യവും അര്‍ത്ഥവുമാണെന്ന് ദിഗ്‌വിജയ് സിങ് പറഞ്ഞു.
ബി.ജെ.പി ഇസ്ലാമിനെ ഭീകരവാദവുമായി ബന്ധപ്പെടുത്തി പ്രതികൂട്ടിലാക്കാനാണ് ശ്രമം. തീവ്ര വികാരമുണര്‍ത്തുന്ന പ്രഭാഷണങ്ങള്‍ നടത്തുന്ന ബി.ജെ.പി നേതാക്കളായ സാക്ഷി മഹാരാജ്, യോഗി ആദിത്യനാഥ്, സ്വാധി പ്രാചി എന്നിവര്‍ക്കെതിരെ വിദ്വേഷം പരത്തുന്നതിന് എന്തുകൊണ്ട് നടപടി എടുക്കിന്നില്ലെന്നും ദിഗ്‌വിജയ് സിങ് ചോദിച്ചു.
ഞാന്‍ 2012 ല്‍ സമാധാനസമ്മേളനത്തില്‍ സാക്കിര്‍ നായിക്കുമായി സംവദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ പൂര്‍ണ്ണമായും ഭീകരവാദത്തിനെതിരേയും സാമുദായിക ഐക്യവും ഉള്‍ക്കൊള്ളുന്നതാണെന്നും അദ്ദേഹം പറഞ്ഞു.പന്ദര്‍പൂറില്‍ ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു അദ്ദേഹം.
Share this Article
Related Topics