മുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത് ഷായെയും പിന്തുണച്ചിരുന്ന യുവജനങ്ങള്‍ ഇപ്പോള്‍ അസ്വസ്ഥരാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ.
'ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തകര്‍ക്കപ്പെട്ടിരിക്കുകയാണ്. തൊഴിലില്ലായ്മയും പണപ്പെരുപ്പവും കുതിച്ചുയര്‍ന്നു. സമ്പദ്ഘടനയില്‍ ഇന്ത്യ വളരെ പിന്നിലാണ്. വിലക്കയറ്റത്തില്‍ ബുദ്ധിമുട്ടുകയാണ് ജനങ്ങള്‍. അമിത് ഷായെയും പ്രധാനമന്ത്രി മോദിയെയും പിന്തുണച്ചിരുന്ന യുവജനങ്ങള്‍ വരെ ഇപ്പോള്‍ അസ്വസ്ഥരാണ്'- ഖാര്‍ഗെ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി മുസ്ലീം വിരുദ്ധമാണെന്ന് തെളിയിക്കാന്‍ രാഹുല്‍ ഗാന്ധിയെ ആഭ്യന്തര മന്ത്രി അമിത് ഷാ വെല്ലുവിളിച്ചതിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് രാഹുല്‍ ഗാന്ധി മാത്രമല്ല രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ മുഴുവന്‍ പൗരത്വ നിയമ ഭേദഗതി എങ്ങനെ ദുരുപയോഗം ചെയ്യപ്പെടുമെന്ന് സൂചിപ്പിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി
Content Highlights: Youth who supported Amit Shah And Modi are now worried
Share this Article
Related Topics