ചെന്നൈ: പൊതുഭാഷയായി ഹിന്ദി എന്ന വാദഗതിയില്‍ ശക്തമായ പ്രതികരണവുമായി സ്റ്റൈല്‍മന്നന്‍ രജനീകാന്ത്. ഒരു ഭാഷയും ആര്‍ക്കും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് രജനി പറഞ്ഞു.
'ഇന്ത്യക്ക് മാത്രമല്ല ഏത് രാജ്യത്തിനും ഒരു പൊതുഭാഷ അതിന്റെ ഐക്യത്തിനും പുരോഗതിക്കും നല്ലതാണ്. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ രാജ്യത്ത് ഒരു പൊതുഭാഷ കൊണ്ടുവരാന്‍ ഒരാള്‍ക്കും കഴിയില്ല. അതുകൊണ്ട് തന്നെ ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. ഹിന്ദി അടിച്ചേല്‍പിച്ചാല്‍ തമിഴ്‌നാട്ടില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളും അത് അംഗീകരിക്കില്ല. മാത്രമല്ല പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും അത് അംഗീകരിക്കില്ലെന്നും' രജനി പറഞ്ഞു.
ഹിന്ദി ദിവസിനോട് അനുബന്ധിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഹിന്ദിവാദത്തിന് തുടക്കമിട്ടത്.
Content Highlights: A common language not just for India but any country is good for its unity and progress