ഔദ്യോഗിക വസതിയിലേക്ക് യോഗി ആദിത്യനാഥിനൊപ്പം അഞ്ച് പശുക്കളും എത്തുന്നു


1 min read
Read later
Print
Share

ഗോസേവനം എന്നത് യോഗി ആദിത്യനാഥിന് തന്റെ ജീവിത രീതിയുടെ ഭാഗമാണ്

ലക്ക്‌നൗ: ഗോസേവനം എന്നത് യോഗി ആദിത്യനാഥിന് തന്റെ ജീവിത രീതിയുടെ ഭാഗമാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പുള്ളതാണ് യോഗി ആദിത്യനാഥിന് പശുക്കളോടുള്ള സ്‌നേഹം. അതു കൊണ്ട് തന്നെയാണ് മുഖ്യമന്ത്രിയുടെ വസതിയായ 5 കാളിദാസ മാര്‍ഗിലേക്ക് താമസം മാറുമ്പോള്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട അഞ്ച് പശുക്കളെയും കൂടെ കൂട്ടാന്‍ യോഗി ആദിത്യനാഥ് തീരുമാനിച്ചതും.

ഗോസേവനം എന്നത് യോഗി ആദിത്യനാഥിന് തന്റെ ജീവിത രീതിയുടെ ഭാഗമാണ്. തന്റെ പഴയ തട്ടകമായ ഗോരക്‌നാഥ് ക്ഷേത്രത്തിലെ ഗോശാലയില്‍ 460 പശുക്കളും കിടാങ്ങളും ആദിത്യനാഥിന്റെ സംരക്ഷണയിലുണ്ടായിരുന്നു.

ഈ പശുക്കളില്‍ നിന്നുത്പാദിപ്പിക്കുന്ന വെണ്ണയാണ് ക്ഷേത്രത്തിലെ പ്രസാദം. എപ്പോഴൊക്കെ ഗോരഖ്പുരിലുണ്ടായിരുന്നോ അപ്പോഴെല്ലാം പശുക്കിടാങ്ങള്‍ക്ക് റൊട്ടിയും ചക്കരയും പാലും നല്‍കാന്‍ ആദിത്യനാഥ് ശ്രദ്ധിച്ചിരുന്നു. അതിന് ശേഷം പശുക്കളെയും പരിപാലിക്കാറുണ്ടായിരുന്നു.

യു പി മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം പുതിയ വസതിയിലേക്ക് മാറുമ്പോള്‍ ഗോശാലയിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട പശുക്കളെ കൂടെ കൂട്ടാനാണ് ആദിത്യനാഥിന്റെ തീരുമാനം. പ്രിയ പശുക്കള്‍ക്ക് പ്രത്യേക പേരും നൽകിയിട്ടുണ്ട് യോഗി. ഇതില്‍ നന്ദിനിയാണ് ആദിത്യനാഥിന്റെ ഏറ്റവും പ്രിയപ്പെട്ട പശു. നന്ദിനി 12 വര്‍ഷമായി ആദിത്യനാഥിന്റെ ഗോശാലയിലുണ്ട്‌.

ദിവസവും രാവിലെ മൂന്നുമണിക്ക് ഉണരും യോഗി ആദിത്യനാഥ്‌. 4നും 5നുമിടയിലാണ് യോഗ പരിശീലനം. ചിട്ടയായ ജീവിത രീതി പിന്തുടര്‍ന്നിരുന്ന ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷവും അതേ ദിനചര്യകള്‍ പുലര്‍ത്താനാണ് ശ്രമിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ബല്‍റാം ജാക്കര്‍ അന്തരിച്ചു

Feb 3, 2016


mathrubhumi

2 min

'ഒറ്റയക്ക'വുമായി ഡല്‍ഹിയില്‍ ഇന്ന് പുതുവത്സരം

Jan 1, 2016


mathrubhumi

1 min

തീരുമാനം നീളുന്നു; വഴിയടഞ്ഞ് യാത്രക്കാര്‍

Dec 31, 2015