തലക്ക് വിലയിട്ടത് തെറ്റെങ്കില്‍ ബന്‍സാലി ചെയ്തതും തെറ്റ്- യോഗി ആദിത്യനാഥ്‌


1 min read
Read later
Print
Share

ചിത്രം നിരോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആദിത്യനാഥ്

ലഖ്‌നൗ: പദ്മാവതിയുടെ സംവിധായകന്റെ തലയ്ക്ക് പാരിതോഷികം പ്രഖ്യാപിക്കുന്നത് തെറ്റാണെങ്കില്‍ സംവിധായകന്‍ ചെയ്തതും തെറ്റാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പദ്മാവതി റിലീസ് ചെയ്യുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തില്‍ ഗൊരഖ്പൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി ആദിത്യനാഥ്.

ഉത്തര്‍പ്രദേശിലെ 22 കോടി ജനങ്ങളുടെ വികാരത്തെ ബഹുമാനിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് തയ്യാറാവണം. ബന്‍സാലിയുടെ തല കൊയ്യുമെന്ന് പറഞ്ഞവര്‍ ചെയ്തത് തെറ്റാണെങ്കില്‍ സംവിധായകന്‍ ചെയ്തതും തെറ്റാണ്, ചിത്രം നിരോധിക്കണമെന്ന്‌ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആദിത്യനാഥ് വ്യക്തമാക്കി.

ചിത്രത്തിലെ വിവാദ രംഗങ്ങള്‍ നീക്കം ചെയ്യാതെ സംസ്ഥാനത്ത് ചിത്രത്തിന്റെ റിലീസ് അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം യുപി ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ പ്രതികരിച്ചിരുന്നു. സംസ്ഥാനത്തിന്റെ ക്രമസമാധാനനിലയെ ബാധിക്കുമെന്നതിനാല്‍ ചിത്രം റിലീസ് ചെയ്യുന്നത് തടയണമെന്നായിരുന്നു യുപി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി ആദിത്യനാഥിന്റേയും പ്രതികരണം.

ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ഡിസംബര്‍ ആദ്യവാരം സംസ്ഥാനത്ത് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പും ബറവാഫാത്ത് ആഘോഷങ്ങളും നടക്കുന്നതിനാല്‍ ചിത്രം ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമ പ്രക്ഷേപണ മന്ത്രാലയത്തിനെഴുതിയ കത്തില്‍ യുപി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം മുഖ്യമന്ത്രി ആദിത്യനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ സമാജ്‌വാദി പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തെ ഒരു തരത്തിലും അവഹേളിക്കാന്‍ പദ്മാവതിയിലൂടെ സംവിധായകന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ പദ്മാവതി വിവാദങ്ങള്‍ ഉയര്‍ത്തി സര്‍ക്കാരിന്റെ പരാജയം മറച്ചുവെയ്ക്കാനാണ് ആദിത്യനാഥ് ശ്രമിക്കുന്നതെന്ന് സമാജ്‌വാദി വക്താവ് സുനില്‍ സിങ് സാജന്‍ പ്രതികരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

റിസര്‍വ് ബാങ്കിലേക്ക് കള്ളനോട്ട് അയച്ചു; എസ്ബിഐ മാനേജര്‍ക്കെതിരെ കേസ്

Mar 11, 2018


mathrubhumi

2 min

കറുത്ത ബലൂണ്‍ ഉയര്‍ത്തി ആകാശത്തിലും പ്രതിഷേധം; '#ഗോ ബാക്ക് മോദി' ഹാഷ് ടാഗ്‌ ട്രെന്‍ഡിങ്‌

Apr 12, 2018


mathrubhumi

1 min

എല്ലാവരെയും അറിയിച്ച് രാഹുല്‍ യൂറോപ്പിലേക്ക്‌

Dec 29, 2015