ഹൈദരാബാദ്: കരട് രാഷ്ട്രീയ പ്രമേയത്തില്‍ മാറ്റം വരുത്തിയത് ഏതെങ്കിലും വിഭാഗത്തിന്റെ ജയമോ പരാജയമോ അല്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസുമായി ഒരു ബന്ധവും പാടില്ലെന്ന ഔദ്യോഗിക കരടു പ്രമേയത്തിലെ നയത്തില്‍ ഇന്നലെ മാറ്റം വരുത്തിയിരുന്നു. പ്രതിനിധികളിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാനിച്ചായിരുന്നു ഇത്.
കോണ്‍ഗ്രസുമായി ധാരണ പാടില്ലെന്ന വാക്യം കരടു രാഷ്ട്രീയ പ്രമേയത്തില്‍നിന്ന് മാറ്റണമെന്ന ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിയുടെ വാദം അംഗീകരിക്കാന്‍ പോളിറ്റ് ബ്യൂറോയിലെ ഭൂരിപക്ഷവിഭാഗം അംഗീകരിക്കുകയായിരുന്നു.
അത് അനുസരിച്ചുള്ള ഭേദഗതി നിര്‍ദേശം പോളിറ്റ് ബ്യൂറോ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. അത് അംഗീകരിക്കപ്പെടുകയായിരുന്നു.
content highlights: yechury on cpm political draft resolution
Share this Article