ന്യൂഡല്‍ഹി: രക്തസാക്ഷികള്‍ക്ക് മതത്തിന്റെ നിറം നല്‍കുന്നതില്‍ സൈന്യം വിശ്വസിക്കുന്നില്ലെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍. സൈന്യത്തെ കുറിച്ച് അറിവില്ലാത്തവരാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും വടക്കന്‍ സൈനിക കമാന്റ് മേധാവി ലെഫ്. ജനറല്‍ ദേവ്‌രാജ് അന്‍പു പറഞ്ഞു. സുന്‍ജുവാന്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ മതത്തെ കുറിച്ച് ഹൈദരാബാദ് എംപി അസാദുദ്ദീന്‍ ഒവൈസി നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'മതം നോക്കിയല്ല സൈന്യം പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ ആരെയും വര്‍ഗ്ഗീയവത്കരിക്കാറില്ല. സൈന്യത്തിന്റെ പ്രവര്‍ത്തനരീതിയെ കുറിച്ച് അറിവില്ലാത്തവരാണ് അവര്‍. മറ്റെല്ലാത്തിനെയും മാറ്റിവെച്ചാണ് ഞങ്ങള്‍ ഒരുമിച്ചു ജീവിക്കുന്നതെന്ന് അവര്‍ കാണേണ്ടതുണ്ട്', ദേവ് രാജ് അന്‍പു പറഞ്ഞു. അസാദുദ്ദീന്‍ ഒവൈസിയുടെ പേരെടുത്ത് പറയാതെയായിരുന്നു ഈ പരാമര്‍ശം.
'സുന്‍ജുവാന്‍ ആക്രമണത്തില്‍ അഞ്ച് കശ്മീരി മുസ്ലീങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. നിങ്ങളെന്തു കൊണ്ട് അതേകുറിച്ച് സംസാരിക്കുന്നില്ല. 9മണി ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെടുന്ന ദേശീയതാവാദികള്‍ കശ്മീരികളുടെയും മുസ്ലീങ്ങളുടെയും ദേശസ്‌നേഹത്തെ ചോദ്യം ചെയ്യുന്നു.ഞങ്ങള്‍ക്ക് ദേശത്തോടുള്ള സ്‌നേഹത്തെ ചോദ്യം ചെയ്യുന്നുവര്‍ക്കുള്ള ഉത്തരമാണ് ഈ സംഭവം' എന്നാണ് സൈനികര്‍ രക്തസാക്ഷികളായ ആക്രമണത്തെ ഉദ്ധരിച്ച് ഒവൈസി പറഞ്ഞത്.
സുന്‍ജുവാന്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ മുസ്ലീങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഒവൈസി ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ലെഫ്. ജനറല്‍ ദേവ്‌രാജ് അന്‍പു.
Share this Article
Related Topics