ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ അലയടിക്കവെ എരിതീയില്‍ എണ്ണൊഴിക്കുന്ന പ്രസ്താവനയുമായി ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ. പൗരത്വ ഭേതഗതി നിയമത്തിന് ശേഷം ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാര്‍ രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്ററും നടപ്പിലാക്കുമെന്നാണ് ജെ.പി നഡ്ഡ പറഞ്ഞിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതില്‍ നന്ദിയറിയിച്ച് അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ഥികള്‍ നഡ്ഡയെ കാണാനെത്തിയിരുന്നു. ഇവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ജെപി നഡ്ഡ വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമം മാത്രമല്ല ദേശീയ പൗരത്വ രജിസ്റ്ററും ( എന്‍.ആര്‍.സി) സര്‍ക്കാര്‍ കൊണ്ടുവരുമെന്നും നഡ്ഡ പറഞ്ഞു.
എന്‍.ആര്‍.സി രാജ്യത്ത് മുഴുവനും നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി നേതാക്കളും മുമ്പ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നതാണ്. എന്‍.ആര്‍.സി നടപ്പിലാകുകയും പൗരത്വ ഭേദഗതിയിലൂടെ മുസ്ലീങ്ങള്‍ മാത്രം തഴയപ്പെടുകയും ചെയ്യുമെന്നതാണ് രാജ്യത്ത് ആശങ്കയും പ്രതിഷേധവും ഉണ്ടാവാന്‍ കാരണം. പ്രതിഷേധം തീവ്രമായിക്കൊണ്ടിരിക്കെ പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്ന പരാമര്‍ശമാണ് ജെ.പി നഡ്ഡയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.
Content Highlights: "We have not only brought Citizenship Amendment Act, we will also bring (nationwide) NRC." says Nadda
Share this Article
Related Topics