ഷംലി(യു.പി): പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരില്‍ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചതായി യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ഷംലിയിലാണ് സംഭവം.
ഒരാഴ്ച മുന്‍പാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞതോടെ സ്ത്രീധനം നല്‍കണമെന്ന് ഭര്‍ത്താവും കുടുംബവും ആവശ്യപ്പെടുകയായിരുന്നൂവെന്ന് യുവതി പരാതിയില്‍ പറയുന്നു. ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിനാല്‍ സ്ത്രീധനമായി പണവും ബൈക്കും തന്റെ വീട്ടുകാര്‍ നല്‍കണമെന്നായിരുന്നു ആവശ്യമെന്നും യുവതി പറയുന്നു.
രണ്ട് വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്. അതേ സമയം പരാതി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.
Share this Article
Related Topics