പുലര്‍ച്ചേ മൂന്നുമണിക്ക് ഉച്ചഭാഷിണി ഉപയോഗം; പള്ളിക്കെതിരെ മുസ്ലീങ്ങളും ഹിന്ദുക്കളും


1 min read
Read later
Print
Share

കഴിഞ്ഞ ആഴ്ചയാണ് പ്രദേശവാസികള്‍ ജില്ലാ ഭരണകൂടത്തിന് പുലര്‍ച്ചെ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ മെമ്മോറാണ്ടം സമര്‍പ്പിച്ചത്.

ബറേലി: റംസാന്‍ ദിനങ്ങളില്‍ പുലര്‍ച്ചെ മൂന്നുമണിക്ക് അത്താഴത്തിനുള്ള അറിയിപ്പ് ഉച്ചഭാഷിണി ഉപയോഗിച്ച് അറിയിക്കുന്നതിനെതിരെ ഹിന്ദുക്കളും മുസ്ലീങ്ങളും. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് പുലര്‍ച്ചെയുള്ള ശബ്ദകോലാഹലത്തിനെതിരെ രംഗത്ത് വന്നത്. പരാതിയെ തുടര്‍ന്ന് സമീപങ്ങളിലുള്ള ഏഴ് പള്ളികളില്‍ നിന്ന് ഒരേ സമയം ഉച്ചഭാഷിണിയിലൂടെ അത്താഴത്തിനുള്ള അറിയിപ്പ് നല്‍കുന്നത് നിര്‍ത്തിവെക്കണമെന്ന് അധികൃതര്‍ അതാത് പള്ളികളുടെ ചുമതലക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒന്നുകില്‍ ഉച്ചഭാഷിണി എടുത്തുമറ്റണം അല്ലെങ്കില്‍ പുലര്‍ച്ചെ കുറഞ്ഞ ശബ്ദത്തില്‍ പ്രവര്‍ത്തിപ്പിക്കുക എന്ന നിര്‍ദ്ദേശമാണ് അധികൃതര്‍ നല്‍കിയത്. സുപ്രീം കോടതി മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അധികൃതര്‍ പള്ളിയധികൃതരുമായി ബന്ധപ്പെട്ടത്. കഴിഞ്ഞ ആഴ്ചയാണ് പ്രദേശവാസികള്‍ ജില്ലാ ഭരണകൂടത്തിന് പുലര്‍ച്ചെ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ മെമ്മോറാണ്ടം സമര്‍പ്പിച്ചത്.

രാത്രി 10 മുതല്‍ പുലര്‍ച്ചെ ആറുവരെ ഉച്ചഭാഷിണി ഉപയോഗം സുപ്രീംകോടതി വിലക്കിയിട്ടുണ്ട്. സമാധാനപരാമായി ഉറങ്ങുക എന്നത് വ്യക്തിയുടെ മൗലികാവകാശമാണെന്നും അവരെ ശല്യപ്പെടുത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും സുപ്രീംകോടതി ഉത്തരവുണ്ട്. ഇതുപ്രകാരമാണ് ബറേലി ജില്ലാ അധികൃതര്‍ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ഇന്ത്യയിലെ നീളം കൂടിയ പാലം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

May 26, 2017


mathrubhumi

2 min

അധോലോക നായകന്‍ കുമാര്‍ പിള്ളയെ ഇന്ത്യയിലെത്തിച്ചു

Jun 28, 2016


mathrubhumi

1 min

അഫ്‌സല്‍ഗുരു അനുസ്മരണം; ജെ.എന്‍ യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് അറസ്റ്റില്‍

Feb 12, 2016