യുപി തിരഞ്ഞെടുപ്പ് ഫലം അന്ത്യത്തിന്റെ തുടക്കം- മമത


സന്തോഷം ട്വിറ്ററിലൂടെയാണ് മമതാ ബാനര്‍ജി പങ്കുവച്ചത്.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തില്‍ മായാവതിയെയും അഖിലേഷ് യാദവിനെയും അഭിനന്ദിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി രംഗത്ത്. ഗോരഖ്പുരിലെയും ഫൂല്‍പുരിലെയും ഉപതിരഞ്ഞെടുപ്പുകളില്‍ ബിഎസ്പി - എസ് പി സഖ്യം വിജയിച്ചതിലുള്ള സന്തോഷം ട്വിറ്ററിലൂടെയാണ് മമതാ ബാനര്‍ജി പങ്കുവച്ചത്.

അന്ത്യത്തിന്റെ തുടക്കമാണിതെന്നാണ് ബിജെപിയെ പരോക്ഷമായി സൂചിപ്പിച്ച് മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടത്.
ബീഹാറിലെ അരാരിയ, ജെഹനാബാദ് ഉപതിരഞ്ഞെടുപ്പുകളിലെ വിജയത്തിന് ആര്‍ജെഡിയെയും ലാലു പ്രസാദ് യാദവിനെയും മമതാ ബാനര്‍ജി അഭിനന്ദിച്ചു. മഹത്തായ വിജയം എന്നാണ് അതേക്കുറിച്ച് മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തത്.

ഉത്തര്‍പ്രദേശില്‍ ബിജെപിയെ ബഹുദൂരം പിന്നിലാക്കിക്കൊണ്ടാണ് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram