ന്യൂഡല്‍ഹി: ജെ.എന്‍.യു. സര്‍വകലാശാലയില്‍ അധികൃതരുടെ അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ നടത്തുന്ന നിരാഹാര സമരത്തില്‍നിന്ന് കനയ്യ കുമാറിന് പിന്നാലെ ഉമര്‍ ഖാലീദും പിന്മാറി. കഴിഞ്ഞ 11 ദിവസമായി നിരാഹാരം അനുഷ്ടിക്കുകയായിരുന്ന ഉമര്‍ഖാലീദിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് എയിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെയാണ് നിരാഹാരസമരം അവസാനിപ്പിച്ചത്.
കഴിഞ്ഞ ദിവസം മോശം ആരോഗ്യത്തെ തുടര്‍ന്ന് കനയ്യയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആസ്പത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി തിരികെ ക്യാംപസില്‍ എത്തി നിരാഹാരപന്തലില്‍ എത്തിയ കനയ്യയെ മറ്റ് വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സമരത്തില്‍നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.
ജെ.എന്‍.യുവില്‍ സമരം തുടങ്ങിയിട്ട് ഇന്ന് പന്ത്രണ്ടാം ദിവസമാണ്. ഇതുവരെയായി ആരോഗ്യകാരണങ്ങളാല്‍ ഏഴു പേര്‍ സമരത്തില്‍നിന്ന് പിന്മാറി. 12 പേര്‍ ഇപ്പോഴും നിരാഹാരസമരം അനുഷ്ടിക്കുന്നുണ്ട്. ഈ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി മറ്റ് വിദ്യാര്‍ഥികള്‍ റിലേ നിരാഹാരസമരത്തിന് എത്തുന്നുണ്ട്.
Share this Article
Related Topics